ഔഷധമായി ഉപയോഗിക്കുന്ന പത്തു ‌കേരളീയ നാട്ടുചെടികളാണു ദശപുഷ്പങ്ങൾ എന്നറിയപ്പെടുന്നത്. പൂക്കളെന്നാണു അറിയപ്പെടുന്നതെങ്കിലും ഇവയുടെ ഇലകൾക്കാണു പ്രാധാന്യം. കേരളത്തിലെ തൊടികളിലെങ്ങും കാണുന്ന ഈ പത്തു‌ ചെടികൾക്കും നാട്ടുവൈദ്യത്തിലും, ആയുർവേദ ചികിത്സയിലും വളരെ പ്രാധാന്യമുണ്ടു്. വിഷ്ണുക്രാന്തി (കൃഷ്ണക്രാന്തി), കറുക, മുയൽ ചെവിയൻ, (ഒരിചെവിയൻ), തിരുതാളി, ചെറുള, നിലപ്പന(നെൽപാത), കയ്യോന്നി(കൈതോന്നി, കയ്യുണ്ണി ), പൂവാംകുറുന്തൽ (പൂവാംകുറുന്നില), മുക്കുറ്റി, ഉഴിഞ്ഞ.

8. പൂവാംകുറുന്തൽ (Little ironweed)

സമൂലം ഉപയോഗിക്ക്കുന്ന ഈ ചെടിയ്ക്ക് അമൂല്യമായ രോഗശമനശേഷി ഉണ്ട്. ശരീരതാപം കുറയ്ക്കാനും, മൂത്രപ്രവാഹം സുഗമമാക്കുവാനും, വിഷം കളയുന്നതിന്നും രക്ത ശുദ്ധിയ്ക്കും പൂവാംകുറുന്തൽ ഉപയോഗിക്കുന്നു. പനി, മലമ്പനി, തേൾവിഷം, അർശസ്, എന്നിവക്കും, നേത്ര ചികിത്സയിലും, തലവേദനക്കും ഉപയോഗിക്കുന്നു.  പൂവാം കുറുന്തൽ തൈലം തലവേദന ശമിപ്പിക്കും.

പനി വന്ന രോഗികിടക്കുന്നിടത്ത് പൂവാംകുറുന്തൽ വിതറുന്നതും നല്ലതാണ്. രോഗിയുടെ തലയിൽ വച്ചുകെട്ടിയാൽ തന്നെ ജ്വരം ശമികാം. പൂവാംകുറുന്തൽ കഷായം വച്ചു കഴിച്ചാൽ നീണ്ടു നിൽക്കുന്ന പനി ശമിക്കും.
ടൻഷൻ ഡിപ്രഷൻ മുതലായവക്ക് പൂവാംകുരുന്നില അരച്ച് തലയിൽ തേച്ചു പിടിപ്പിക്കുന്നത് നല്ലതാണ്. മുഖക്കുരു പോലുള്ള മുഖരോഗങ്ങളിൽ പൂവാംകുറുന്തൽ നിഴലിൽ ഉണക്കി പൊടിച്ച ചൂർണം രണ്ടു ഗ്രാം വീതം സേവിക്കുന്നത് നല്ലതാണ്.ഇത് ഉറക്കകുറവിനുംനന്ന്. രക്ത ദോഷത്തേയും വിഷദോഷത്തേയും കരൾ രോഗങ്ങളേയും അൾസർ മുതലായ ഉദരരോഗങ്ങളേയും ശമിപ്പിക്കും മൂത്രാ തിസാരം മൂത്രത്തിൽ പഴുപ്പ് മുഹൂർമൂത്രം (കൂടെ കൂടെ മൂത്രമെഴിക്കുക) മൂത്രം ചുടിച്ചിൽ മൂത്രകല്ല്മുcതലായ മൂത്രസംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും നല്ലതാണ്.
പൂവാം കുരുന്നലിന്റെ നീരിൽ പകുതി എണ്ണ ചേർത്ത് കാച്ചി തേച്ചാൽ മൂക്കിൽ ദശ വളരുന്നത് ശമിക്കും.
വെർണോനിയ സിനെറിയ (Vernonia cinerea) എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഒരു ഔഷധ സസ്യമാണ് പൂവാംകുറുന്തൽ അഥവാ പൂവാംകുരുന്നില. പുതിയ (ശാസ്ത്രീയനാമം: ‘Cyanthillium cinereum’)

10. ഉഴിഞ്ഞ (ഇന്ദ്രവല്ലി) (Balloon Vine)
9. മുക്കുറ്റി (Biophytum reinwardtii / Reinwardt’s Tree Plant)