ഔഷധമായി ഉപയോഗിക്കുന്ന പത്തു ‌കേരളീയ നാട്ടുചെടികളാണു ദശപുഷ്പങ്ങൾ എന്നറിയപ്പെടുന്നത്. പൂക്കളെന്നാണു അറിയപ്പെടുന്നതെങ്കിലും ഇവയുടെ ഇലകൾക്കാണു പ്രാധാന്യം. കേരളത്തിലെ തൊടികളിലെങ്ങും കാണുന്ന ഈ പത്തു‌ ചെടികൾക്കും നാട്ടുവൈദ്യത്തിലും, ആയുർവേദ ചികിത്സയിലും വളരെ പ്രാധാന്യമുണ്ടു്. വിഷ്ണുക്രാന്തി (കൃഷ്ണക്രാന്തി), കറുക, മുയൽ ചെവിയൻ, (ഒരിചെവിയൻ), തിരുതാളി, ചെറുള, നിലപ്പന(നെൽപാത), കയ്യോന്നി(കൈതോന്നി, കയ്യുണ്ണി ), പൂവാംകുറുന്തൽ (പൂവാംകുറുന്നില), മുക്കുറ്റി, ഉഴിഞ്ഞ.

10. ഉഴിഞ്ഞ (ഇന്ദ്രവല്ലി) (Balloon Vine)
ശാസ്‌ത്രനാമം:കാർഡിയോസ്‌ പെർമം ഹലികാകാബം – Cardiospermum helicacabum

വള്ളി ഉഴിഞ്ഞ, പാലുരുവം, കറുത്തകുന്നി, ജ്യോതിഷ്‌മതി എന്നെല്ലാം പേരുകളുണ്ട്. മുടികൊഴിച്ചിൽ, നീര്‌, വാതം, പനി എന്നിവയ്ക്ക്‌ പ്രതിവിധിയായി ആയുർവേദത്തിൽ ഉപയോഗിക്കുന്നു. സുഖപ്രസവത്തിനും ഇത് ഉത്തമമാണ്. ഉഴിഞ്ഞഘൃതം എന്ന് ഔഷധതിലെ പ്രധാന ചേരുവയാണ്. ചതവ്, പേശിക്ഷതം തുടങ്ങിയവക്കു വളരെ ഫലപ്രദം .

ഉഴിഞ്ഞ കഷായം കഴിക്കുന്നത് മലബന്ധം,വയറുവേദന എന്നിവ മറ്റും.ഇല അരച്ച് വെള്ളം ചേര്‍ത്ത് അരിച്ചെടുത്ത് തല കഴുകിയാല്‍ “ഷാംപൂ” ചെയ്യുന്ന് ഫലം കിട്ടും . ഉഴിഞ്ഞ എണ്ണ മുടിവളര്‍ത്തും . ഇല ആവണക്കെണ്ണയില്‍ വേവിച്ച് നന്നായി അരച്ച് വാതം, നീര്, സന്ധികളിലുണ്ടാകുന്ന വേദന എന്നിവയ്ക്ക് പുറമേ പുരട്ടിയാല്‍ രോഗം മാറും. സ്ത്രീകള്‍ക്കുള്ള ആര്‍ത്തവതടസ്സം മാറുന്നതിന് ഇല വറുത്ത് നന്നായി അരച്ച് കുഴന്പാക്കി അടിവയററില്‍ പുരട്ടിയാല്‍ മതിയാകും.
വൃഷണ വീക്കത്തിന് ഉഴിഞ്ഞയുടെ ഇല നന്നായി അരച്ച് ലേപനം ചെയ്യുന്നത് രോഗ ശമനത്തിന് നല്ലതാണു. ഉഴിഞ്ഞയില ആവണക്കെണ്ണയില്‍ വേവിച്ചു നന്നായി അരച്ച് പുരട്ടിയാല്‍ നീര്,വാതം,സന്ധികളില്‍ ഉണ്ടാകുന്ന വേദന,എന്നിവ ശമിക്കുന്നതാണ്. മലബന്ധം,വയറു വേദന എന്നിവക്ക് ഉഴിഞ്ഞ സമൂലമെടുത്തു കഷായം വെച്ച് സേവിച്ചാല്‍ രോഗം ശമിക്കുന്നതാണ്.
ആര്‍ത്തവ തടസത്തിനു ഉഴിഞ്ഞയില വറുത്തരച്ചു അടിവയറ്റില്‍ പുരട്ടിയാല്‍ ഫലപ്രദമാണെന്ന് കണ്ടുവരുന്നു.

ഉഴിഞ്ഞ’ എന്ന ഔഷധ സസ്യത്തില്‍ നിന്ന് ബയോട്രാന്‍സ്ഫര്‍ സാങ്കേതിക വിദ്യയിലൂടെ ജൈവ സംയുക്തം കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴിലെ ഗവേഷണ വിഭാഗം വേര്‍തിരിച്ചെടുത്തു. ഈ സംയുക്തം ക്യാന്‍സര്‍ രോഗ ചികിത്സയ്ക്ക് ഫലപ്രദമാണെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

പശു, കാള എന്നിവയെ കുളിപ്പിക്കുന്പോള്‍ ഉഴിഞ്ഞ സമൂലമെടുത്ത് അവയുടെ ദേഹത്ത് നന്നായി ഉരച്ചു തേച്ചാല്‍ വ്രണങ്ങളും മുറിവുകളും ഉണങ്ങുകയും ചെള്ളിന്‍റെ ശല്യം കുറയുകയും ചെയ്യും. തൊഴുത്തില്‍ ഉഴിഞ്ഞ പുകച്ച് പുക കൊള്ളിച്ചാല്‍ കന്നുകാലികള്‍ക്കുണ്ടാകുന്ന പനിയും വിറയലും മാറിക്കിട്ടും.